വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 26, 2024, 12:30 PM IST

വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...


മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. വൃക്കയുടെ ആരോഗ്യത്തിനായി ഭക്ഷണക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

പൈനാപ്പിളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറഞ്ഞ പൈനാപ്പിള്‍ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളില്‍ ഫൈബറും വിറ്റാമിന്‍ എയുമൊക്കെ അടങ്ങിയിട്ടുണ്ട്. 

രണ്ട്... 

ക്രാന്‍ബെറിയാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ക്രാന്‍ബെറി കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

മൂന്ന്... 

റാഡിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റാഡിഷില്‍ പൊട്ടാസ്യവും ഫോസ്ഫറസും കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

നാല്... 

കോളിഫ്ലവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ ഉറവിടം ആണ് കോളിഫ്ലവര്‍. വിറ്റാമിന്‍ സി, കെ, ബി, ഫോളേറ്റ്, ഫൈബര്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്... 

കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

ആറ്... 

വെള്ളുത്തുള്ളി, ഉള്ളി എന്നിവയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യുന്നവയാണ്. 

ഏഴ്... 

ബ്ലൂബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറിയും വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

എട്ട്... 

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രത്യേകിച്ച്, മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രമേഹ രോഗികള്‍ ഉറപ്പായും കഴിക്കേണ്ട ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍...

youtubevideo

click me!