നാല്‍പതുകളിലെ ഭക്ഷണക്രമം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Nov 8, 2022, 12:07 PM IST

നാല്‍പതുകളില്‍ എത്തുമ്പോല്‍ മുട്ടുവേദന മുതല്‍ ഹൃദ്രോഗ സാധ്യത വരെ കൂടുതലാണ്. പ്രായം കൂടുമ്പോൾ ശരീരത്തിന് ആഹാരത്തിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് വരെ കുറയാനുള്ള സാധ്യത ഉണ്ട്.  അതുകൊണ്ട് നാല്‍പതുകളിലെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്.


പ്രായം കൂടുന്നത് ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാല്‍ നാല്‍പതുകളിലെത്തുന്നതോടെ, ഒരു സ്ത്രീയുടെ ശരീരത്തിനും മനസ്സിനും ഒരുപാട് മാറ്റങ്ങളുണ്ടാകും എന്നത് സത്യമാണ്. ആര്‍ത്തവ വിരാമം പോലെയുള്ള പല തരത്തിലുള്ള ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങള്‍ ഉണ്ടാകുന്ന അവസ്ഥകളിലൂടെ അവര്‍ കടന്നുപോകും. എന്തിന്‌, അവരുടെ ഭക്ഷണശീലങ്ങൾ വരെ മാറുന്നു. അതുപോലെ തന്നെയാണ് ശരീരത്തിന്റെ പോഷകാഹാര ആവശ്യങ്ങളും. 

നാല്‍പതുകളില്‍ എത്തുമ്പോല്‍ മുട്ടുവേദന മുതല്‍ ഹൃദ്രോഗ സാധ്യത വരെ കൂടുതലാണ്. പ്രായം കൂടുമ്പോൾ ശരീരത്തിന് ആഹാരത്തിൽ നിന്നും പോഷകങ്ങൾ വലിച്ചെടുക്കാനുള്ള കഴിവ് വരെ കുറയാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് നാല്‍പതുകളിലെ ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്. നാല്‍പതുകളില്‍ നല്ല പോഷകാഹാരം, പതിവ് വ്യായാമം എന്നിവ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ പ്രായത്തില്‍ കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളും കഴിക്കുന്നത് ഏറെ നല്ലതാണ്. 

Latest Videos

നാല്‍പതുകളിലെ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന് വേണ്ട ഊര്‍ജം നിലനിര്‍ത്താനും വണ്ണം കുറയ്ക്കാനും അവ സഹായിക്കും. ഒപ്പം നാല്‍പതുകളിലെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍, ബീന്‍സ്, മാംസം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്, ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മുരിങ്ങക്ക, ക്യാരറ്റ്, ബാര്‍ലി, ഓട്സ്, ചീയ സീഡസ്,  കടല, ചെറുപയര്‍, മുതിര, നെല്ലിക്ക, നിലക്കടല, എള്ള്, റാഗി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

നാല്‍പതുകളില്‍ ആരോഗ്യകരമായ ഫാറ്റ്സ് കഴിക്കുന്നതും ഏറെ നല്ലതാണ്. പ്രമേഹം, ഹൃദ്രോഗം, അമിത വണ്ണം എന്നിവയെ തടയാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ സഹായിക്കും. അതിനാല്‍ ഒലീവ് ഓയില്‍, നട്സ്, അവക്കാഡോ, ഫാറ്റി ഫിഷ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: എല്ലുകളുടെ ആരോഗ്യം നശിപ്പിക്കുന്ന എട്ട് കാര്യങ്ങള്‍...


 

click me!