പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 1, 2023, 4:34 PM IST

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. 


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്. 

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

ഫ്രഞ്ച് ഫ്രൈസ്...

പലരുടെയും പ്രിയപ്പെട്ട ഭക്ഷണങ്ങളാണ് ഉരുളക്കിഴങ്ങ് കൊണ്ട് തയ്യാറാക്കുന്ന ഫ്രഞ്ച് ഫ്രൈ്സ്. ഉരുളക്കിഴങ്ങ് തന്നെ പൊതുവേ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ്. ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാനായി ഇവ എണ്ണയില്‍ മുക്കി പൊരിച്ച് എടുക്കുമ്പോള്‍, ഇതിന്‍റെ കലോറിയും ഉയരാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസ് പതിവായി കഴിക്കുന്നത് പ്രമേഹം കൂടാന്‍ കാരണമാകും.  കൂടാതെ, ഹൃദ്രോഗ പ്രശ്നങ്ങള്‍, ശരീരഭാരം  എന്നിവ പോലുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.   

വൈറ്റ് ബ്രഡ്...

വൈറ്റ് ബ്രഡ് ധാരാളം കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ ഇവ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

ക്രിതൃമ മധുരം അടങ്ങിയ ജ്യൂസുകള്‍... 

ക്രിതൃമ മധുരം അടങ്ങിയ പാനീയങ്ങള്‍, ജ്യൂസുകള്‍ എന്നിവയും പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഓട്സിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് വളരെ കുറവാണ്. കൂടാതെ എളുപ്പം ദഹിക്കുന്ന ഫൈബറുകള്‍ ഓട്‌സില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

രണ്ട്...  

ബ്രൊക്കോളി ആണ് രണ്ടാമതായി ഈ  പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.  ഒപ്പം കലോറിയും കുറഞ്ഞ ബ്രൊക്കോളിയില്‍ ധാരാളം പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അയേണും ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

വിവിധ ഹെർബൽ ടീകൾ കുടിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇഞ്ചി ചായ, കുരുമുളക്- പുതിന ചായ തുടങ്ങിയവയൊക്കെ കലോറി കുറഞ്ഞതും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതുമാണ്. അതിനാല്‍ ഇവ കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

നാല്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിനുകളും അടങ്ങിയ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ബദാം, വാള്‍നട്സ്, പിസ്ത എന്നിവ ധൈര്യമായി കഴിക്കാം. 

Also Read: വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും; അറിയാം പച്ച പപ്പായയുടെ ആരോ​ഗ്യ ​ഗുണങ്ങൾ...

click me!