ഇനിയും വണ്ണം കുറഞ്ഞില്ലേ? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ...

By Web Team  |  First Published Sep 28, 2023, 6:53 PM IST

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.


മാറിയ ജീവിതശൈലിയാണ്  അമിത വണ്ണത്തിന് പിന്നില്‍. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്.  കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. 

വണ്ണം കുറയ്ക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്...

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൂറ് ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.  പ്രോട്ടീന്‍ അടങ്ങിയ തൈര് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കുന്നു. 

രണ്ട്...

മധുരക്കിഴങ്ങ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ കലോറിയുടെ അളവ് കുറവായതു കൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും.

മൂന്ന്...

ഇഞ്ചി ചായ കുടിക്കുന്നതും വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാനും സഹായിക്കും. 

നാല്... 

കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാം. 

അഞ്ച്... 

ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആപ്പിൾ സിഡാർ വിനഗര്‍ കുടിക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ ഗുണകരമാകുന്നത്. വെള്ളത്തിൽ കലർത്തി ഇവ കുടിക്കാവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാല്‍ ഇവയില്‍ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ അധികം കഴിക്കരുത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തലമുടി വളരാന്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം ഇങ്ങനെ ഉപയോഗിക്കാം...

youtubevideo

 

click me!