മത്തങ്ങ വിത്തുകൾ വെറുതേ കളയേണ്ട; അറിയാം ഈ ഗുണങ്ങള്‍...

By Web Team  |  First Published Sep 29, 2023, 6:47 PM IST

വലിപ്പത്തിൽ ചെറുതാണെങ്കിലും മത്തങ്ങ വിത്തുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. 


വലിപ്പത്തിൽ ചെറുതാണെങ്കിലും മത്തങ്ങ വിത്തുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. 

നൂറ് ഗ്രാം മത്തങ്ങാ വിത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...

Latest Videos

undefined

കലോറി: 559
കൊളസ്ട്രോൾ: 0 ഗ്രാം
മൊത്തം കാർബോഹൈഡ്രേറ്റ്: 11 ഗ്രാം
സോഡിയം: 18 മില്ലിഗ്രാം
ഡയറ്ററി ഫൈബർ: 6 ഗ്രാം
പഞ്ചസാര: 1 ഗ്രാം
പ്രോട്ടീൻ: 30 ഗ്രാം
വിറ്റാമിൻ കെ: പ്രതിദിന മൂല്യത്തിന്റെ 73% (ഡിവി)
ഫോളേറ്റ്: ഡിവിയുടെ 23%
വിറ്റാമിൻ സി: ഡിവിയുടെ 2%
വിറ്റാമിൻ ബി 5: ഡിവിയുടെ 32%
വിറ്റാമിൻ ബി6: ഡിവിയുടെ 20%
വിറ്റാമിൻ ഇ: ഡിവിയുടെ 22%
പൊട്ടാസ്യം: ഡിവിയുടെ 37%
മഗ്നീഷ്യം: ഡിവിയുടെ 42%
ഇരുമ്പ്: ഡിവിയുടെ 23%
ഫോസ്ഫറസ്: ഡിവിയുടെ 58%
സിങ്ക്: ഡിവിയുടെ 23%
ചെമ്പ്: ഡിവിയുടെ 50%
മാംഗനീസ്: ഡിവിയുടെ 48%

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

2.  ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവ ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.  രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിൻ എ അടങ്ങിയ  മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

4. പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും. 

5. ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

6. നാരുകള്‍ അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

7. മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണത്തെ നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

click me!