വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, നാരുകളുള്ള ഭക്ഷണത്തിന് വേറെയും ഉണ്ട് ഗുണങ്ങള്‍ !

By Web Team  |  First Published Aug 19, 2020, 8:31 PM IST

നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും.


അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്ന വിഭവങ്ങളാണ് ഫൈബര്‍ അല്ലെങ്കില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍. ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരും മറ്റ് ന്യൂട്രിഷ്യന്‍വിദഗ്ധരും ഇക്കാര്യം പറയാറുമുണ്ട്.  നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കൂടാതിരിക്കുകയും ചെയ്യും. 

കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ നാരുകളുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് ഇതുകൂടൊതെ വേറെയും പല ഗുണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

ഭക്ഷണത്തിലെ ഫൈബര്‍ മലബന്ധം തടയാന്‍ സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മലവിസര്‍ജനം സാധാരണ നിലയിലാക്കുന്നു. അതുപോലെ തന്നെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനത്തിനും നല്ലതാണ്. 

രണ്ട്...

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതുവഴി രക്തത്തിലെ ഹാനികരമായ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഹൃദയാഘാതം താരതമ്യേന കുറവായാണ് കാണുന്നത് എന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ ഫൈബര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍. നാരുകളുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹ സാധ്യതയെ കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. 

നാല്...

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ ക്യാന്‍സറിനെ തടയാന്‍ ശരീരത്തെ സഹായിക്കുന്ന ഘടകം കൂടിയാണ് നാരുകള്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Also Read:ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ നാല് ഭക്ഷണങ്ങൾ...
 

click me!