രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ഭക്ഷണങ്ങളും അവയുടെ ഗുണങ്ങളും...

By Web Team  |  First Published Jun 21, 2023, 9:39 PM IST

ചില ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചറുമറിയാം. 


രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ചായയും കാപ്പിയും കുടിക്കുന്ന ശീലത്തിന് പകരം ചില ഭക്ഷണങ്ങള്‍ കഴിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അത്തരത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചറുമറിയാം. 

ഒന്ന്...

Latest Videos

നെയ്യാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി,  ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രാവിലെ വെറുംവയറ്റിൽ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.  

രണ്ട്...

ഉണക്കമുന്തിരിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ്  ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും.

മൂന്ന്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം വിലെ വെറുവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായിക്കും.

നാല്...

ബദാം ആണ് നാലാമതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. പ്രോട്ടീനും അയേണും ഫോസ്ഫറസും ഫൈബറും ധാരാളം അടങ്ങിയതാണ് ബദാം. കുതിര്‍ത്ത ബദാം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ബിപി നിയന്ത്രിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.

അഞ്ച്...

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ആറ്...

ഉലുവയാണ് അവസാനമായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, ഫൈബര്‍ എന്നിവയൊക്കെ അടങ്ങിയതാണ് ഉലുവ. ഉലുവ വെള്ളത്തിൽ കുതിർക്കുന്നത് അവയുടെ നാരുകൾ വർധിപ്പിക്കുകയും അവയുടെ ഗുണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.  ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിര്‍ത്ത ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also Read: മലബന്ധം തടയാന്‍ കഴിക്കാം അടുക്കളയിലുള്ള ഈ പത്ത് ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!