വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് ഇവ. വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയവയടങ്ങിയ പീച്ച് ഫൈബറിനാല്‍ സമ്പുഷ്ടവുമാണ്.
ഏറെ സ്വാദിഷ്ഠമായ പഴമാണ് പീച്ച്. വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ് ഇവ. വിറ്റാമിന്‍ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയവയടങ്ങിയ പീച്ച് ഫൈബറിനാല്‍ സമ്പുഷ്ടവുമാണ്.
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പീച്ച് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പഴമാണ്. രക്തത്തിലേയ്ക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ച് ചെയ്യുന്നത്. ഫൈബറുകളാല്‍ സമ്പുഷ്ടമായതിനാല്‍ പീച്ച് ദഹനത്തിന് സഹായിക്കും. മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. പോഷക സമ്പന്നമായ പീച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പൊട്ടാസ്യം ധാരാളം അടങ്ങിയ പീച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ-യും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പീച്ച് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തൈരിനൊപ്പം ഈ ഏഴ് ഭക്ഷണങ്ങള്‍ കഴിക്കരുതേ...