രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Jan 2, 2024, 10:16 PM IST

അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. 


വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ്  ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ഇതിനായി രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് വാങ്ങി വച്ച് 150 ഗ്രാം ഉണക്കമുന്തിരി ഇതില്‍ ഇട്ടു വയ്ക്കുക. രാത്രി മുഴുവന്‍ ഇത് ഇതേ രീതിയില്‍ തന്നെ ഇട്ടു വയ്ക്കണം. പിറ്റേന്നു രാവിലെ വെറും വയറ്റില്‍ ഈ വെള്ളം ഊറ്റിയെടുത്ത് ചെറുതായി ചൂടാക്കി  കുടിക്കാം. 

രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും സഹായിക്കും. 

രണ്ട്... 

അയേണിന്റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. 

മൂന്ന്...

കാത്സ്യം ധാരാളം അടങ്ങിയതാണ്  ഉണക്കമുന്തിരി.  അതിനാല്‍ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

നാല്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്... 

ഉണക്കമുന്തിരിയിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആയാസം കുറയ്ക്കുന്നു. പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടം കൂടിയാണ് ഉണക്കമുന്തിരി. അതിനാല്‍ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. 

ആറ്... 

കരൾ സംബന്ധമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച വെള്ളം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

ഏഴ്... 

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം അനാവശ്യമായ കൊഴുപ്പു പുറന്തള്ളും. ഇതു രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് വയര്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനും ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡ്രൈഡ് സ്ട്രോബെറി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

youtubevideo

click me!