പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ, ഇത് പല തരത്തിൽ സഹായിക്കുന്നു. അതിനാല്‍ ദിവസവും രണ്ട് ഉള്ളി നീര് അഥവാ ഉള്ളി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
നമ്മള്‍ എല്ലാവരും സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ചേരുവകളിലൊന്നാണ് ഉള്ളി. ഏത് വിഭവവും രുചികരമാക്കാൻ സഹായിക്കുക മാത്രമല്ല, പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇവ. പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് വരെ, ഇത് പല തരത്തിൽ സഹായിക്കുന്നു. അതിനാല്‍ ദിവസവും രണ്ട് ഉള്ളി നീര് അഥവാ ഉള്ളി ജ്യൂസ്/ സവാള ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ഒരു ഇടത്തരം വലിപ്പമുള്ള ഉള്ളിയിൽ ഏകദേശം 28 കലോറി, 2.8 മില്ലിഗ്രാം സോഡിയം, 102.2 മില്ലിഗ്രാം പൊട്ടാസ്യം, 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.2 ഗ്രാം ഡയറ്ററി ഫൈബർ, 3 ഗ്രാം പഞ്ചസാര, 0.8 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. പതിവായി രണ്ട് ഉള്ളി നീര് കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
undefined
ഒന്ന്
ശരീരത്തിന്‍റെ മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും (വിറ്റാമിൻ സി, ബി പോലുള്ളവ) ധാതുക്കളുടെയും (പൊട്ടാസ്യം, മാംഗനീസ് പോലുള്ളവ) ഉറവിടമാണ് ഉള്ളി. അതിനാല്‍ ഉള്ളി നീര് കുടിക്കുന്നത് ഇത്തരം പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും.
രണ്ട്
വിറ്റാമിൻ സി ഉള്ളടക്കമുള്ള ഉള്ളി നീര് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
മൂന്ന്
ഉള്ളിയിൽ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.
നാല്
ഉള്ളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകളും സള്‍ഫറും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ രക്തസമ്മർദ്ദവും കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉള്ളിക്ക് കഴിയും.
അഞ്ച്
ഉള്ളിയിലെ ചില സംയുക്തങ്ങൾക്ക് ആന്‍റി ഡയബറ്റിക് ഇഫക്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആറ്
ഉള്ളി നാരുകളുടെ നല്ല ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ഏഴ്
സള്‍ഫര്‍ ധാരാളം അടങ്ങിയ ഉള്ളി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഉള്ളി അസ്ഥികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.
എട്ട്
ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും ഉള്ളതിനാൽ ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഉള്ളി ജ്യൂസ് സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ