രാത്രി കറുത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേര്‍ത്ത പാനീയം കുടിക്കൂ, ഒരു ഗുണമുണ്ട്

By Web TeamFirst Published Sep 1, 2024, 7:48 PM IST
Highlights

ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് കറുത്ത ഉണക്കമുന്തിരിയും കുറച്ച് കുങ്കുമപ്പൂവും ഇട്ടുവയ്ക്കുക.  നാലോ ആറോ മണിക്കൂറിന് ശേഷം കുടിക്കാം. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കുടിക്കുന്നതാകും നല്ലത്. 
 

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരത്തിന്‍റ ആരോഗ്യത്തിനും മാനസിരോഗ്യത്തിനും അത് മോശമായി ബാധിക്കാം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും രാത്രി നല്ല ഉറക്കം കിട്ടാത്തവര്‍ ഉണ്ടാകാം. രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ പരിചയപ്പെടുത്തുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര. കറുത്ത ഉണക്കമുന്തിരിയും കുങ്കുമപ്പൂവും ചേര്‍ത്ത പാനീയമാണ് ഉറക്കത്തിന് സഹായിക്കുന്നതെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വീഡിയോ പങ്കുവച്ചത്. 

ഉണക്കമുന്തിരിയിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുന്ന ഹോർമോണാണ്. കൂടാതെ, കറുത്ത ഉണക്കമുന്തിരി ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഈ ഘടകങ്ങൾ കൂടുതൽ വിശ്രമവും തടസ്സമില്ലാത്തതുമായ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കുങ്കുമപ്പൂവും സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകളുടെ ശക്തമായ ഉറവിടമാണ് കുങ്കുമപ്പൂവ്. ഇത് ഉറക്ക ഹോർമോണുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാനും അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

Latest Videos

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ കുറച്ച് കറുത്ത ഉണക്കമുന്തിരിയും കുറച്ച് കുങ്കുമപ്പൂവും ഇട്ടുവയ്ക്കുക.  നാലോ ആറോ മണിക്കൂറിന് ശേഷം കുടിക്കാം. രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കുടിക്കുന്നതാകും നല്ലത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: സൂക്ഷിക്കുക, കിഡ്നി സ്റ്റോണിന്‍റെ ഈ പ്രധാനപ്പെട്ട ലക്ഷണങ്ങളെ അവഗണിക്കേണ്ട

click me!