ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക അഥവ കയ്പ്പയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അറിയാം പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...
ഒന്ന്...
undefined
പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പാവയ്ക്കാ ജ്യൂസ് ധൈര്യമായി കുടിക്കാം.
രണ്ട്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മൂന്ന്...
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് പാവയ്ക്ക. അതിനാല്‍ പാവയ്ക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
നാല്...
പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. അതിനാല്‍ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി പാവയ്ക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
കലോറി കുറവും ഫൈബര്‍ കൂടുതലുമുള്ള പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നല്ലതാണ്.
ആറ്...
വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ പാവയ്ക്കാ ജ്യൂസ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രമേഹ രോഗികള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പാനീയങ്ങള്‍...