വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ക്രാൻബെറി അഥവാ ലോലോലിക്ക. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ് ലോലോലിക്ക. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലോലോലിക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ലോലോലിക്ക ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. ലോലോലിക്ക കഴിക്കുന്നത് നമ്മുടെ കണ്ണുകൾക്കും നല്ലതാണ്. നാരുകള്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ ലോലോലിക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ് എന്ന് എത്ര പേര്‍ക്ക് അറിയാം? വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ലോലോലിക്ക പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളായ ചുളിവുകളും വരകളും വരാതെ ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിന് ഘടനയും ഇലാസ്തികതയും നൽകുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ. ദൃഢവും മൃദുലവുമായ ചർമ്മം നിലനിർത്തുന്നതിന് മതിയായ കൊളാജൻ ഉത്പാദനം അത്യാവശ്യമാണ്. കൊളാജൻ രൂപീകരണം വർദ്ധിപ്പിക്കുന്നതിലൂടെ, ക്രാൻബെറികൾ ചർമ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തും. ഇത് ഒരു നല്ല ആന്റി-ഏജിംഗ് ഘടകമാണ്. ക്രാൻബെറികളിൽ ഉയർന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മുഖക്കുരുവിനെ തടയാൻ സഹായിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും ലോലോലിക്കയിലുണ്ട്.
ലോലോലിക്ക കഴിക്കുക മാത്രമല്ല, മുഖത്തും പുരട്ടാം. ഇതിനായി ആവശ്യത്തിന് കുറച്ച് ലോലോലിക്കകളും, തൈരും, തേനോ ഓട്മീലോ മിക്സിലിട്ട് നന്നായി അടിച്ചെടുക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. മുഖക്കുരുവിനെ തടയാനും ചര്‍മ്മം സുന്ദരമായിരിക്കാനും ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: പ്രമേഹ സാധ്യത കൂട്ടുന്ന ഈ എട്ട് ഭക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുതേ...