ലാവണ്ടർ ചായ കുടിച്ചിട്ടുണ്ടോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Aug 4, 2023, 3:49 PM IST

ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. എന്നിരുന്നാലും എല്ലാവര്‍ക്കും ഇവ ഇഷ്ടപ്പെടണമെന്നില്ല. നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം ഇവ കുടിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 


എല്ലാവരെയും ആകർഷിക്കുന്ന  നിറവും  സുഗന്ധവും കൊണ്ട് ഏറെ പ്രത്യേകതകളുള്ള ഒന്നാണ് ലാവണ്ടർ പൂക്കള്‍. മണത്തിലും നിറത്തിലും മാത്രം ഒതുങ്ങുന്നതല്ല ഇവയുടെ സവിശേഷതകൾ. ഉണക്കിയ ലാവണ്ടർ പൂക്കള്‍ കൊണ്ട് തയ്യാറാക്കുന്ന ചായയും ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. എന്നിരുന്നാലും എല്ലാവര്‍ക്കും ഇവ ഇഷ്ടപ്പെടണമെന്നില്ല. നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം ഇവ കുടിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

അറിയാം ലാവണ്ടർ ചായയുടെ ആരോഗ്യ ഗുണങ്ങള്‍... 

Latest Videos

undefined

ഒന്ന്... 

സ്ട്രെസ് അല്ലെങ്കില്‍  മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാനും ഉത്കണ്ഠ അകറ്റാനും സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.  

രണ്ട്... 

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് ലാവണ്ടര്‍ ചായ. ഇവ പതിവായി കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

മൂന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ലാവണ്ടര്‍ ചായ ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, അസിഡിറ്റി, വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെ തടയാനും ലാവണ്ടര്‍ ചായ കുടിക്കുന്നത് നല്ലതാണ്. 

നാല്... 

തലവേദന ഉള്ളവര്‍ക്ക് ലാവണ്ടർ ചായ ഒരു ആശ്വാസമാകും. തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ചായ പതിവായി കുടിക്കാം. 

അഞ്ച്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ലാവണ്ടര്‍ ചായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

ആറ്...

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാൽ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. ആന്‍റി ബാക്റ്റീരിയൽ സവിശേഷതകൾ ഉള്ളതിനാൽ മുഖക്കുരുവിന് നല്ലൊരു പ്രതിവിധി കൂടെയാണിത്. 

ഏഴ്... 

ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.  

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവന്ന പരിപ്പ് കഴിക്കാമോ?

youtubevideo

click me!