ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പല രോഗ സാധ്യതകളെ കൂട്ടും. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന ഹാനികരമായ തന്മാത്രകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ, അവ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിന് കാരണമാകും. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ പല രോഗ സാധ്യതകളെ കൂട്ടും. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവയിലും സെലിനിയം, സിങ്ക്, മാംഗനീസ് തുടങ്ങിയ ധാതുക്കളിലും ആന്‍റി ഓക്‌സിഡന്റുകൾ കാണപ്പെടുന്നു. ഡാർക്ക് ചോക്ലേറ്റ്, ബെറി പഴങ്ങള്‍, ഗ്രീൻ ടീ, പച്ചിലക്കറികൾ, ബദാം, ബ്രൊക്കോളി, പിങ്ക് ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ ഭക്ഷണങ്ങൾ ആന്‍റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടങ്ങളാണ്, കൂടാതെ ഇവ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
undefined
ആന്റി ഓക്‌സിഡന്റുകൾ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ്, സെല്ലുലാർ നാഡികളുടെ കേടുപാടുകൾ എന്നിവ കുറയ്ക്കുകയും അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോളിന്റെ അളവ് എന്നിവയെ നിയന്ത്രിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു. ഇവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്.
കോശങ്ങളെയും ടിഷ്യുകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിച്ചുകൊണ്ട് ആന്‍റി ഓക്‌സിഡന്റുകൾ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കിയേക്കാം. അതുവഴി ഇവ ചർമ്മത്തെ ആരോഗ്യകരമായി സംരക്ഷിക്കുകയും ചെയ്യും. ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതിനായി വിവിധതരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം ശീലമാക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ആഴ്ചയിൽ രണ്ടുതവണ റെഡ് മീറ്റ് കഴിക്കുന്നത് ഈ രോഗ സാധ്യത കൂട്ടുമെന്ന് പഠനം...