തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

By Web Team  |  First Published Jun 4, 2024, 1:30 PM IST

തൈരിലും ചിയാ വിത്തിലും പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ചിയാ സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് തൈരും ചിയ സീഡുകളും. തൈരിലും ചിയാ വിത്തിലും പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ചിയാ സീഡില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. 

തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം: 

Latest Videos

undefined

1. ദഹനം 

പ്രോബയോട്ടിക് ആയതിനാൽ, തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ 
തൈര് കഴിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഫൈബര്‍ ധാരാളം അടങ്ങിയ ചിയ സീഡ്സും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ദഹനക്കേടിനെ അകറ്റാനും 
കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ ചിയ സീഡ് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

3. രോഗപ്രതിരോധശേഷി 

ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചിയാ സീഡും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

4. എല്ലുകളുടെ ആരോഗ്യം 

കാത്സ്യം ധാരാളം അടങ്ങിയ തൈര്. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയതാണ്  ചിയ വിത്തുകള്‍. അതിനാല്‍ തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

5. ഹൃദയാരോഗ്യം

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡ്സ്. അതിനാല്‍ തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

6. പ്രമേഹം 

 തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

7. ചര്‍മ്മം 

തൈരില്‍ ചിയാ വിത്തുകള്‍ ചേര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

youtubevideo
 

click me!