ലിസി പാല്‍മാഷ്യര്‍ എന്ന സ്ത്രീയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇവരുടെ മടിയില്‍ ഇരിക്കുകയാണ് കുട്ടി. ആദ്യമായി കുഞ്ഞ് ഐസ്ക്രീം കഴിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ടവ. അടുത്തിടെ അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച് മിഠായി എടുത്ത് കഴിക്കുന്ന കുരുന്നുകളുടെ വീഡിയോയും തന്‍റെ ഭക്ഷണം അടുത്തിരിക്കുന്നയാള്‍ തട്ടിപ്പറിക്കാന്‍ നോക്കിയപ്പോഴുള്ള ഒരു കുഞ്ഞിന്‍റെ പ്രതികരണവുമൊക്കെ അത്തരത്തില്‍ നാം ആസ്വദിച്ചതാണ്. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ മുമ്പില്‍ ഭക്ഷണം എത്തിയപ്പോഴുള്ള കുട്ടിയുടെ ഭാവമാണ് കഴിഞ്ഞ ദിവസം വൈറലായത്. സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലിസി പാല്‍മാഷ്യര്‍ എന്ന സ്ത്രീയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇവരുടെ മടിയില്‍ ഇരിക്കുകയാണ് കുട്ടി. ആദ്യമായി കുഞ്ഞ് ഐസ്ക്രീം കഴിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആദ്യ കാഴ്ചയില്‍ തന്നെ ഐസ്ക്രീമിനോട് കുട്ടിക്ക് താല്‍പര്യം ഇല്ലെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തമാണ്. ഐസ്ക്രീം നീട്ടുമ്പോള്‍ തന്നെ വേണ്ടെന്ന് പറഞ്ഞ് അവ തള്ളിനീക്കി കരച്ചിലിന്‍റെ വക്കിലെത്തി.
അപ്പോഴാണ് ലിസി കുഞ്ഞിന്‍റെ ചുണ്ടില്‍ ഐസ്ക്രീം വച്ചുകൊടുത്തത്. അതോടെ കുഞ്ഞിന്‍റെ മുഖഭാവം മാറി. പിന്നെ രണ്ട് കൈയും ചേര്‍ത്തുപിടിച്ചു ഐസ്ക്രീം വായിലേയ്ക്ക് വയ്ക്കുകയായിരുന്നു ഈ കുരുന്ന്. ഇതുകണ്ട് ലിസി വരെ ചിരിച്ചുപോയി. 2.5 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. 1.5 മില്ല്യണ്‍ ആളുകള്‍ വീഡിയോ ലൈക്കും ചെയ്തു. മനോഹരം എന്നും ക്യൂട്ടും എന്നും തുടങ്ങിയ കമന്‍റുകളും വീഡിയോയ്ക്ക് ലഭിച്ചു.
വീഡിയോ കാണാം. . .
Also Read: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ മുമ്പില്‍ ഭക്ഷണം എത്തിയപ്പോള്‍; രസകരം ഈ വീഡിയോ