ഐസ്ക്രീം നുണയുമ്പോൾ, അതിന്റെ രുചിയിൽ ലയിച്ച കുരുന്നിന്‍റെ സന്തോഷവും കണ്ണുകളില്‍ കാണാം. കയ്യിലിരിക്കുന്ന എന്തെന്ന് വിശ്വാസം വരാതെ കണ്ണുകൾ വിടർത്തി ഐസ്ക്രീം രണ്ടു കൈകൊണ്ടും പിടിച്ചു കഴിക്കുകയാണ് കുരുന്ന്.
കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ടവയാണെങ്കില്‍ പറയുകയും വേണ്ട. തന്‍റെ ഭക്ഷണം അടുത്തിരിക്കുന്നയാള്‍ തട്ടിപ്പറിക്കാന്‍ നോക്കിയപ്പോഴുള്ള ഒരു കുഞ്ഞിന്‍റെ പ്രതികരണവും ആദ്യമായി ചോക്ലേറ്റ് കഴിക്കുന്ന കുഞ്ഞിന്‍റെ പ്രതികരണവുമൊക്കെ അത്തരത്തില്‍ നാം കണ്ടതാണ്. സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആദ്യമായി ഐസ്ക്രീം കഴിക്കുന്ന കുഞ്ഞിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐസ്ക്രീം നുണയുമ്പോൾ, അതിന്റെ രുചിയിൽ ലയിച്ച കുരുന്നിന്‍റെ സന്തോഷവും കണ്ണുകളില്‍ കാണാം. കയ്യിലിരിക്കുന്ന എന്തെന്ന് വിശ്വാസം വരാതെ കണ്ണുകൾ വിടർത്തി ഐസ്ക്രീം രണ്ടു കൈകൊണ്ടും പിടിച്ചു കഴിക്കുകയാണ് കുരുന്ന്. ഐസ്ക്രീം മാറ്റാന്‍ പോലും കുരുന്ന് സമധിക്കുന്നില്ല. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 26 ലക്ഷം പേരാണ് കണ്ടത്. നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
Oh my…where have you been my whole life!? 😏😂👶🏼🍦 pic.twitter.com/LUi7XQDwO0
— Fred Schultz (@FredSchultz35)
സമാനമായ മറ്റൊരു വീഡിയോയും അടുത്തിടെ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു. ആദ്യ കാഴ്ചയില്‍ ഐസ്ക്രീമിനോട് താല്‍പര്യം ഇല്ലാത്ത കുട്ടി, അവ ആദ്യമായി കഴിച്ചതിന് ശേഷം രണ്ട് കൈയും ചേര്‍ത്തുപിടിച്ചു ഐസ്ക്രീം വായിലേയ്ക്ക് വയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ലിസി പാല്‍മാഷ്യര്‍ എന്ന സ്ത്രീയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇവരുടെ മടിയില്‍ ഇരിക്കുകയാണ് കുട്ടി. ആദ്യ കാഴ്ചയില്‍ തന്നെ ഐസ്ക്രീമിനോട് കുട്ടിക്ക് താല്‍പര്യം ഇല്ലെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തമാണ്. ഐസ്ക്രീം നീട്ടുമ്പോള്‍ തന്നെ വേണ്ടെന്ന് പറഞ്ഞ് അവ തള്ളിനീക്കി കരച്ചിലിന്‍റെ വക്കിലെത്തി.
അപ്പോഴാണ് ലിസി കുഞ്ഞിന്‍റെ ചുണ്ടില്‍ ഐസ്ക്രീം വച്ചുകൊടുത്തത്. അതോടെ കുഞ്ഞിന്‍റെ മുഖഭാവം മാറി. പിന്നെ രണ്ട് കൈയും ചേര്‍ത്തുപിടിച്ചു ഐസ്ക്രീം വായിലേയ്ക്ക് വയ്ക്കുകയായിരുന്നു ഈ കുരുന്ന്. ഇതുകണ്ട് ലിസി വരെ ചിരിച്ചുപോയി.
Also Read: എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...