തേനിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

By Web Team  |  First Published Aug 21, 2024, 10:57 AM IST

മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. 


പ്രകൃതിദത്ത ഒരു മധുര പദാർത്ഥമാണ് തേൻ. ഇത് വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. മിതമായ അളവിൽ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ഒരു ബദലാണ് തേന്‍. തേനിന് പഞ്ചസാരയെ അപേക്ഷിച്ച് താഴ്ന്ന ഗ്ലൈസമിക് സൂചികയാണുള്ളത്. കൂടാതെ ചുമ, തൊണ്ടവേദന, ജലദോഷം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവും തേനിനുണ്ട്. തേൻ ഒരു ഊർജസ്രോതസ്സാണ്, ദഹനം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനുമൊക്കെ ഇവ സഹായിക്കും. 

എന്നാല്‍ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുമ്പോൾ തേനിന്‍റെ ഗുണങ്ങള്‍ കുറയാം. അത്തരത്തില്‍ തേനിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം: 

Latest Videos

undefined

1. ചൂടുവെള്ളം/ തിളയ്ക്കുന്ന ദ്രാവകങ്ങൾ

ചൂടുവെള്ളത്തിലോ തിളയ്ക്കുന്ന ദ്രാവകങ്ങളിലോ തേൻ കലർത്തുമ്പോൾ, അതിന്‍റെ ഗുണകരമായ എൻസൈമുകളും പോഷകങ്ങളും നഷ്ടപ്പെടും. കൂടാതെ, ആയുർവേദ പ്രകാരം, തേൻ  104°F (40°C)ന് മുകളിൽ ചൂടാക്കുന്നത് ചില വിഷ പദാർത്ഥത്തെ സൃഷ്ടിക്കും, ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

2. നെയ്യ്

ആയുർവേദം അനുസരിച്ച്, നെയ്യിൽ തേൻ  കലർത്തി കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കാം. 

3. മുള്ളങ്കി

റാഡിഷ് അഥവാ മുള്ളങ്കിയുമായി തേൻ ചേര്‍ക്കുന്നതും ദഹനക്കേടും വയറിളക്കവും ഉണ്ടാക്കാം. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാണ് നല്ലത്. 

4. പുളിപ്പിച്ച ഭക്ഷണങ്ങൾ

തൈര്, അച്ചാർ, പുളിച്ച മാവ് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളുമായി തേൻ ചേര്‍ക്കുന്നതും കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. കൂടാതെ ഇത് അസിഡിറ്റി വർദ്ധിക്കുന്നതിനും ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകുന്നു. 

5. മത്സ്യം

മത്സ്യത്തിനൊപ്പവും തേന്‍ ചേര്‍ക്കരുതെന്ന് ആയുർവേദം മുന്നറിയിപ്പ് നൽകുന്നു. കാരണം ഈ കോമ്പിനേഷനും ദഹനപ്രശ്നങ്ങൾക്കും ചർമ്മപ്രശ്നങ്ങൾക്കും  ഇടയാക്കും. 

6. സോയാബീൻ ഉൽപ്പന്നങ്ങൾ

സോയാബീൻ ഉൽപന്നങ്ങളുമായി തേൻ ചേര്‍ക്കുന്നത് ദഹനകേടിന് കാരണമാവുകയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. സോയയിലെ പ്രോട്ടീനുകൾ തേനിലെ പഞ്ചസാരയുമായി ചേരുമ്പോഴാണ് ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് 

7. ഉള്ളി

ഉള്ളിയിൽ തേൻ കലർത്തുന്നത് വിഷാംശം ഉത്പാദിപ്പിക്കാൻ കാരണമാകും, ഇതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

8. നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ

നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളുമായും തേൻ കലർത്തരുതെന്നാണ് ആയുർവേദം പറയുന്നത്. ഇതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുമത്രേ. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കൂ, പ്രമേഹവും വണ്ണവും കുറയ്ക്കാം

youtubevideo

click me!