മുട്ടുവേദനയ്ക്ക് നേരിട്ടുള്ള പ്രതിവിധി അല്ലെങ്കിലും, സംയുക്ത ആരോഗ്യം കൈകാര്യം ചെയ്യുന്നതിനും കാലുകളിലെ അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിനും സ്‌ട്രോബെറിയിലെ പോഷകങ്ങള്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റും ഫിസിയോതെറാപ്പിസ്റ്റുമായ ഡോ. അർച്ചന ബത്ര പറയുന്നത്.
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും മുട്ടുവേദന വരാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും മുട്ടുവേദന വരാം. വിട്ടുമാറാത്ത മുട്ടുവേദന ഉണ്ടെങ്കില്‍, ഉറപ്പായും ഒരു ഡോക്ടറുടെ നിര്‍ദ്ദേശം എടുക്കേണ്ടത് പ്രധാനമാണ്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം മൂലമുള്ള മുട്ടുവേദനയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അത്തരത്തില്‍ മുട്ടുവേദന മാറാന്‍ സ്‌ട്രോബെറി കഴിക്കുന്നത് നല്ലതാണെന്നാണ് കെമിസ്റ്റായ ഡാൻ ഗുബ്ലര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. നല്ല സ്വാദിഷ്ടമായ സ്‌ട്രോബെറി പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ്. എല്ലാ ദിവസവും കാൽ കപ്പ് സ്ട്രോബെറി കഴിക്കുന്നതിലൂടെ കാൽമുട്ടിലെ വീക്കം ഗണ്യമായി കുറയുമെന്ന് 2017 ലെ ഒരു ക്ലിനിക്കൽ പഠനത്തിൽ പറയുന്നതായും ഗുബ്ലർ പറഞ്ഞു.
മുട്ടുവേദനയ്ക്ക് നേരിട്ടുള്ള പ്രതിവിധി അല്ലെങ്കിലും, സംയുക്ത ആരോഗ്യം കൈകാര്യം ചെയ്യുന്നതിനും കാലുകളിലെ അസ്വസ്ഥതകൾ ലഘൂകരിക്കുന്നതിനും സ്‌ട്രോബെറിയിലെ പോഷകങ്ങള്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റും ഫിസിയോതെറാപ്പിസ്റ്റുമായ ഡോ. അർച്ചന ബത്ര പറയുന്നത്. സ്ട്രോബെറിയിലെ ഒരു പ്രധാന ഘടകം അവയുടെ ഉയർന്ന വിറ്റാമിൻ സിയാണ്. ഇത് സന്ധികളുടെ ആരോഗ്യത്തിന് വേണ്ട കൊളാജിൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാൽ, സ്ട്രോബെറി, ബ്ലൂബെറി പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് സന്ധികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും മുട്ടുവേദന കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ഡോ. അർച്ചന ബത്ര കൂട്ടിച്ചേര്‍ത്തു.
ആന്‍റി ഓക്സിഡന്‍റുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഇവ രോഗ പ്രതിരോദശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: ഉലുവ കുതിര്‍ത്ത് വച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...