ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ?

By Web Team  |  First Published Mar 1, 2023, 1:05 PM IST

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരമൊരു ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ എന്നത്. 


പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരമൊരു ചോദ്യമാണ് പ്രമേഹ രോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ എന്നത്. 

പല വീടുകളിലും ഭക്ഷണത്തില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാല്‍ വണ്ണം കൂടാന്‍ കാരണമാകും. 

Latest Videos

undefined

ഒപ്പം പ്രമേഹ രോഗികള്‍ ഉരുളക്കിഴങ്ങ് കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഉരുളക്കിഴങ്ങ് ഒഴികെയുള്ള പച്ചക്കറികൾ കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത് എന്നാണ്‌‌‌‌‌ ഡയബറ്റിസ് കെയർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. 

ഉയർന്ന ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ ഉരുളക്കിഴങ്ങ് പോലുള്ള അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. ഉയർന്ന നാരുകളുള്ള പച്ചക്കറികൾ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്യുന്നത് ചിലപ്പോള്‍ മൊത്തത്തിലുള്ള ഗ്ലൈസെമിക് സൂചിക കുറയ്ക്കാം. ഉരുളക്കിഴങ്ങുകൾ വറുക്കുന്നതിനുപകരം തിളപ്പിക്കുന്നതും അവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ എണ്ണം കുറയ്ക്കുമെന്നും ഗവേഷകര്‍ പറയുന്നു. 

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.... 

ചീര, ബ്രൊക്കോളി, പാവയ്ക്ക, തക്കാളി, ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

tags
click me!