ബ്ലൂബെറിയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

By Web Team  |  First Published Feb 12, 2024, 4:44 PM IST

ഉയർന്ന ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.  . വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും.


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സരസഫലമാണ് ബ്ലൂബെറി.  ബ്ലൂബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദൈനംദിന ഭക്ഷണത്തിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ഭക്ഷണങ്ങൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ബ്ലൂബെറിയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു.

ഉയർന്ന ആന്റി ഓക്‌സിഡൻ്റുകൾ അടങ്ങിയ ബ്ലൂബെറി ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.  . വിറ്റാമിൻ സി, കെ, മാംഗനീസ് എന്നിവ അടങ്ങിയ ബ്ലൂബെറി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും ​ഗുണം ചെയ്യും.

Latest Videos

undefined

ഉയർന്ന നാരുകളുള്ള ബ്ലൂബെറി, ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും സമയത്ത് മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ തടയുന്നതിനും ​ഗുണം ചെയ്യുന്നു. ബ്ലൂബെറി കലോറി വളരെ കുറവാണ്. ഒരു കപ്പ് ഫ്രഷ് ബ്ലൂബെറിയിൽ ഏകദേശം 84 കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

ബ്ലൂബെറി പതിവായി കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് ഫലപ്രദമാണ്. ബ്ലൂബെറി സ്മൂത്തിയായോ സാലഡിനൊപ്പമോ കഴിക്കാവുന്നതാണ്. വിറ്റാമിൻ കെ അടങ്ങിയ ബ്ലൂബെറിയും മറ്റു ബെറിപ്പഴങ്ങളും ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. 

ചർമ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്നു.  
മുഖത്തെ ചുളിവുകൾ, പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റുന്നതിനും ബ്ലൂബെറി സഹായകമാണ്.  നിങ്ങൾക്ക് സരസഫലങ്ങൾ അലർജിയുണ്ടെങ്കിൽ ഭക്ഷണത്തിൽ ബ്ലൂബെറി ചേർക്കുന്നത് ഒഴിവാക്കുക. 

വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞിൻ്റെ ന്യൂറൽ ട്യൂബിൻ്റെ ആരോഗ്യകരമായ വികാസത്തിന് ഫോളേറ്റ് നിർണായകമാണ്. വിറ്റാമിൻ സി അമ്മയിലുള്ള വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. 

സ്ട്രോക്ക് സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട അഞ്ച് സൂപ്പർ ഫുഡുകൾ

 


 

click me!