കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്ന് അമേരിക്കൻ നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) വ്യക്തമാക്കുന്നു.
കുഞ്ഞുങ്ങൾക്ക് പണ്ട് മുതലേ കൊടുക്കുന്ന ഭക്ഷണമാണ് റാഗി. പഞ്ഞപ്പുല്ല് എന്നും ഇതിന് പറയാറുണ്ട്. എന്നാൽ കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാവുന്ന ഭക്ഷണമാണിത്. റാഗി കൊണ്ട് പുട്ട്, ദോശ, ഇഡ്ഡ്ലി പോലുള്ള വിഭവങ്ങൾ എളുപ്പം തയ്യാറാക്കാവുന്നതാണ്.
കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്ന് അമേരിക്കൻ നാഷണൽ സെൻ്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) വ്യക്തമാക്കുന്നു.
undefined
റാഗി കഴിച്ചാലുള്ള മറ്റ് ആരോഗ്യ ഗുണങ്ങൾ അറിയാം
ഒന്ന്
എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണ്. കാരണം, അവയിൽ കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ കുഞ്ഞുങ്ങൾക്ക് റാഗി കൊടുക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുകയും ഭാവിയിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
രണ്ട്
റാഗി ഗ്ലൂറ്റൻ രഹിതവും ഉയർന്ന ഭക്ഷണ നാരുകളുള്ളതുമായ ഭക്ഷണമാണ്. കൂടാതെ, റാഗിയിൽ ജിഐയുടെ അളവ് കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാഗി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
മൂന്ന്
ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ വയറ്റിലെ ക്യാൻസർ തടയാൻ ഫലപ്രദമാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നു. റാഗിയിലെ ആൻ്റിഓക്‌സിഡൻ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നു.
നാല്
റാഗിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഉയർന്ന കൊളസ്ട്രോൾ സാധ്യത കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
അഞ്ച്
റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മം സുന്ദരമാക്കാനും റാഗി സഹായകമാണ്.
ശരീരഭാരവും ശ്വാസകോശ പ്രവര്‍ത്തനവും തമ്മില്‍ ബന്ധം ; പഠനം പറയുന്നത്