മുളപ്പിച്ച പയർ വർഗങ്ങളിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കണ്ണുകളുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുളപ്പിച്ച പയർ വർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
ദിവസവും ഒരു നേരം മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൽ നൽകുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങൾ സഹായിക്കുന്നു. മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയറിലും മറ്റും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിൽ കലോറിയും കുറവാണ്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
undefined
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില മെച്ചപ്പെടുത്തുവാനും ഇവ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക.
ശരീരത്തിൽ ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും.
മുളപ്പിച്ച പയർ വർഗങ്ങളിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കണ്ണുകളുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുളപ്പിച്ച പയർ വർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയർ വർഗങ്ങൾ പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ താരൻ ഒഴിവാക്കുകയും മുടിയുടെ ഘടനയും വളർച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതലായതിനാൽ പയർവർഗങ്ങൾ അകാല നര തടയുന്നു.
മുളപ്പിച്ച പയറിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ഗുണവും ചലനവും മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഇവ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഉദ്ധാരണക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ പയർ വർഗങ്ങൾ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പതിവായി പിയർ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍