വിമാനത്തിലെ ഭക്ഷണത്തില്‍ പ്രാണി; വീഡിയോ വൈറല്‍; വിമര്‍ശനം

By Web Team  |  First Published Feb 28, 2023, 11:20 AM IST

എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് യാത്രക്കാരൻ ആണ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തിയതായി ആരോപിച്ചത്. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്കിടെയാണ് വൃത്തിഹീനമായ ഭക്ഷണം വിമാനത്തില്‍ വിളമ്പിയത്. 


എയർ ഇന്ത്യയുടെ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ്. രുചിയുമില്ല, ഗുണവും ഇല്ലെന്നാണ് പൊതുവേയുള്ള പരാതി.  അത്തരത്തില്‍‌ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിൽ ചത്ത പാറ്റയെയും മറ്റും കിട്ടിയെന്ന യാത്രക്കാരരുടെ പരാതിയും അതിന് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു സംഭവം ശ്രദ്ധയില്‍ പെടുത്തുകയാണ് ഇപ്പോള്‍ ഒരു യുവാവ്. 

എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് യാത്രക്കാരൻ ആണ് വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ പ്രാണിയെ കണ്ടെത്തിയതായി ആരോപിച്ചത്. മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്കിടെയാണ് വൃത്തിഹീനമായ ഭക്ഷണം വിമാനത്തില്‍ വിളമ്പിയത്. ഇതിന്‍റെ വീഡിയോയും യാത്രക്കാരനായ മഹാവീര്‍ ജെയിന്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Latest Videos

'ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണികൾ ഉണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. ഞാന്‍ യാത്ര ചെയ്ത വിമാനം AI671- മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ളതായിരുന്നു. സീറ്റ് 2C'- ക്യാപ്ഷനില്‍ കുറിച്ചു.

insect in the meal served in businessclass pic.twitter.com/vgUKvYZy89

— Mahavir jain (@mbj114)

 

 

 

 

യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. 'പ്രിയപ്പെട്ട മിസ്റ്റർ ജെയിൻ, യാത്രക്കിടെ ഇത്തരമൊരു അനുഭവം ഉണ്ടായതില്‍ ഞങ്ങൾ ഖേദിക്കുന്നു. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഞങ്ങൾ കർശനമായി പാലിക്കും. സംഭവത്തില്‍ അന്വേഷിച്ച് വിശദാംശങ്ങൾ നല്‍കാന്‍ അറിയിച്ചിട്ടുണ്ട്'- എന്നാണ്  അധികൃതര്‍ ട്വീറ്റ് ചെയ്തത്. 

അതേസമയം, നിരവധി പേരാണ് എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത് വളരെ മോശമാണെന്നും ഓരോ തവണ ഇങ്ങനെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയോ എന്നും ചിലര്‍ ചോദിക്കുന്നു. 

Also Read: വൃക്കകളെ കാക്കാന്‍ കഴിക്കേണ്ട പച്ചക്കറികളും പഴങ്ങളും...

click me!