Hair Care: തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ നാല് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

By Web Team  |  First Published Aug 20, 2022, 8:19 AM IST

വിറ്റാമിനുകളുടെ  കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 


തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകള്‍ ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യത്തിനും അവശ്യം വേണ്ട വിറ്റാമിനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്...

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. തലമുടി വരളുന്നതും പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ സഹായിക്കുന്നു. അതിനായി വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ക്യാരറ്റ്, ചീര, തക്കാളി, ഇലക്കറികള്‍, മധുരക്കിഴങ്ങ്,  പപ്പായ,  പാല്‍, മുട്ട എന്നിവയിലൊക്കെ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

തലമുടി വളർച്ചയ്ക്ക് ആവശ്യമായ അയണിനെ ആഗിരണം ചെയ്യാൻ വിറ്റാമിന്‍ സി സഹായിക്കുന്നു.  തലമുടിക്ക് ആവശ്യമായ പ്രോട്ടീന്‍ ഉത്പാദിപ്പിക്കാനും ശരീരത്തെ സഹായിക്കുന്ന മികച്ച പോഷകമാണ് വിറ്റാമിൻ സി. ഓറഞ്ച്, നെല്ലിക്ക, നാരങ്ങ, ബ്രോക്കോളി, ചീര, ഇലക്കറികൾ, കുരുമുളക്,  കിവി,  പയര്‍ വർഗ്ഗങ്ങൾ, പപ്പായ തുടങ്ങിയവയില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

തലമുടി തഴച്ച് വളരാനായി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂണ്‍, അവോക്കാഡോ, മുട്ടയുടെ മഞ്ഞ, സാൽമൺ ഫിഷ്, ധാന്യങ്ങള്‍, സോയാബീന്‍, നട്‌സ്, പാല്‍, പാലുല്‍പന്നങ്ങള്‍  തുടങ്ങിയവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  

നാല്...

വിറ്റാമിന്‍ ഡി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലിനെ തടഞ്ഞു നിർത്താൻ ശേഷിയുള്ളവയാണ് ഇവ. സാൽമൺ ഫിഷ്, കൂണ്‍, ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട  എന്നിവയില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും. 

Also Read: വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...


 

click me!