പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 11, 2023, 3:58 PM IST

പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയ  ചോറിന്‍റെ അളവ് പ്രമേഹ രോഗികള്‍ കുറച്ചുകൊണ്ട് പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നതാണ് നല്ലത്. 
 


പ്രമേഹമുണ്ടോ? പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് അറിയാമല്ലോ. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയ  ചോറിന്‍റെ അളവ് പ്രമേഹ രോഗികള്‍ കുറച്ചുകൊണ്ട് പച്ചക്കറികള്‍ ധാരാളമായി കഴിക്കുന്നതാണ് നല്ലത്. 

അത്തരത്തില്‍ പ്രമേഹരോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാവുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.... 

Latest Videos

ഒന്ന്... 

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഇലക്കറിയാണ്. കൂടാതെ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും സഹായിക്കും. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറിനൊപ്പം ചീര കഴിക്കുന്നത് നല്ലതാണ്. 

രണ്ട്... 

പാവയ്ക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിര്‍ത്താന്‍ പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറിനൊപ്പം പാവയ്ക്കാ തോരന്‍ കഴിക്കാം. 

മൂന്ന്... 

ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ഇവ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. 

നാല്... 

തക്കാളിയുടെ ഗ്ലൈസെമിക് ഇൻഡക്സ് 30 ആണ്. അതുകൊണ്ട് തന്നെ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്.  

അഞ്ച്... 

ബ്രൊക്കോളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതിനാല്‍  പ്രമേഹരോഗികള്‍ക്ക് ഉച്ചയ്ക്ക് ചോറിനൊപ്പം ബ്രൊക്കോളി  ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ...

youtubevideo

click me!