എപ്പോഴും തുമ്മലും ജലദോഷവുമാണോ? മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Jan 4, 2023, 10:59 PM IST

രോഗപ്രതിരോധ ദുർബലമാകുന്ന സമയമാണ് മഞ്ഞുകാലം. അതുകൊണ്ട്  തന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. 


മഞ്ഞുകാലത്ത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ജലദോഷം, തുമ്മല്‍, തൊണ്ടവേദന, ചുമ, പനി, തുങ്ങി വൈറല്‍ അണുബാധകളെല്ലാം ഇത്തരത്തില്‍ തണുപ്പുകാലത്ത് കൂടുതലാണ്. രോഗപ്രതിരോധ ദുർബലമാകുന്ന സമയമാണ് മഞ്ഞുകാലം. അതുകൊണ്ട് തന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണങ്ങളിലൂടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ടത്. 

ഈ മഞ്ഞുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

Latest Videos

ഒന്ന്...

ചീരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. വിറ്റാമിന്‍ സിയും ബീറ്റാകരോട്ടിനും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

ഇഞ്ചി ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ തണുപ്പ് കാലത്ത് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ നല്ലതാണ്. 

നാല്...

നെയ്യാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ നെയ്യ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

അഞ്ച്...

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി,  ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം. ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭ്യമായ കാപ്സിക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  വിറ്റാമിന്‍ ഇ, എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയ്ക്കും ശരീരഭാരം നിയന്ത്രിക്കാനും ഇവ നല്ലതാണ്. 

ആറ്...

ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് സൂര്യകാന്തി വിത്തുകൾ. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ് ഇവ. വിറ്റാമിന്‍ ഇ, കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, തുടങ്ങി എല്ലാ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏഴ്...

ശര്‍ക്കര ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇരുമ്പും മഗ്നീഷ്യവും സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയ ശര്‍ക്കര രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

Also Read: ഒരു ദിവസം തുടങ്ങുന്നത് ഈ പാനീയം കുടിച്ചുകൊണ്ട്; ചിത്രം പങ്കുവച്ച് മലൈക അറോറ

click me!