രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ, അത് ഹൃദയം, വൃക്കകൾ, ശ്വാസകോശം തുടങ്ങിയ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.
രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പ്, വേദന, പേശിവലിവ്, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സൂചനകള്‍ ശരീരം കാണിച്ചേക്കാം. രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും.
രണ്ട്...
സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
ബീറ്റ്റൂട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നൈട്രേറ്റുകളുടെ പ്രധാന ഉറവിടമാണ് ബീറ്റ്‌റൂട്ട്. ഇവയും രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും.
നാല്...
മാതളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും.
അഞ്ച്...
നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്നീഷ്യം, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ നട്സുകള്‍ കഴിക്കുന്നതും ശരീരത്തിലെ രക്തധമനികളെ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിനായി വാള്‍നട്സ്, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ ഡ്രൈ ഫ്രൂട്ട്സുകള്‍ കുതിര്‍ത്ത് കഴിക്കൂ, മലബന്ധത്തെ അകറ്റാം...