കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
കാർബോഹൈഡ്രേറ്റിനാൽ സംപുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് ചോറിന്‍റെ അളവ് കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് നല്ലത്.
undefined
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
അരിയാഹാരത്തിനു പകരം ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. അരിയെ അപേക്ഷിച്ചു ചപ്പാത്തിയില്‍ സോഡിയം കണ്ടന്റ് കൂടുതലാണ്. കൂടാതെ ചപ്പാത്തിയെ അപേക്ഷിച്ച് അരിയാഹാരത്തില്‍ ഫൈബര്‍, പ്രോട്ടീന്‍, ഫാറ്റ് എന്നിവ കുറവാണ്. കൂടാതെ അരിഭക്ഷണത്തില്‍ കലോറിയും കൂടുതലാണ്. അതിനാല്‍ രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്.
രണ്ട്...
ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും നല്ലതാണ്. മാംഗനീസ്, പ്രോട്ടീന്‍, ഫോസ്ഫറസ്, അയേണ്‍ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഓട്ട്‌സിലടങ്ങിയിരിക്കുന്നു. ഫൈബറിനാലും സമ്പുഷ്ടമാണ് ഓട്ട്‌സ്. ഫൈബര്‍ ദഹനപ്രവര്‍ത്തനത്തെ ഏറ്റവുമധികം സുഗമമാക്കുന്ന ഘടകമാണ്. കലോറി കുറവായ ഭക്ഷണമായതിനാല്‍ തന്നെ വണ്ണം കൂടുമെന്ന പേടി ഓട്ട്‌സ് കഴിക്കുമ്പോള്‍ വേണ്ട.
മൂന്ന്...
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് നല്ല ഹെല്‍ത്തി സാലഡ് കഴിക്കാം. ആരോഗ്യത്തിന് ഗുണകരമായ പച്ചക്കറുകള്‍ കൊണ്ടുള്ള സാലഡ് തന്നെ തെരഞ്ഞെടുക്കാം. തക്കാളി, കക്കിരി, ക്യാരറ്റ് തുടങ്ങി നിങ്ങള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ തെരഞ്ഞെടുക്കാം.
നാല്...
ഉച്ചയ്ക്ക് നട്സ് കഴിക്കുന്നതും നല്ലതാണ്. നട്സ് കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ഫൈബറും പ്രോട്ടീനും ആവോളമടങ്ങിയ നട്സ് ഭാരം കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ബദാം, കശുവണ്ടി, നിലക്കടല, വാള്‍നട്സ് തുടങ്ങിയവ ഇതിനായി തെരഞ്ഞെടുക്കാം.
Also Read:'ഇതാണ് എന്‍റെ ഓണസദ്യ'; ചിത്രം പങ്കുവച്ച് മലൈക അറോറ