Chandhunadh : 'ഞാൻ ഭക്ഷണപ്രിയനല്ല' ഫിറ്റ്നസ് രഹസ്യം തുറന്ന് പറഞ്ഞ് ചന്തുനാഥ്

By Resmi S  |  First Published Jul 12, 2022, 12:16 PM IST

ഫിറ്റ്നസ് ര​ഹസ്യങ്ങളെ കുറിച്ചും ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. ആഹാരകാര്യത്തിൽ പ്രത്യേക നിർബന്ധങ്ങളൊന്നുമില്ലെന്നും ചന്തുനാഥ് (Chandhunadh) പറയുന്നു. എന്ത് ഭക്ഷണവും ആസ്വദിച്ചു കഴിക്കും. എന്നാൽ ശരീരം നോക്കി മാത്രമേ കഴിക്കാറുള്ളൂവെന്നും താരം പറഞ്ഞു. 


ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാംപടി (Pathinettam Padi) എന്ന സിനിമ കണ്ടവർ ആരും തന്നെ ജോയ് ഏബ്രഹാം പാലയ്ക്കലിനെ മറക്കാൻ വഴിയില്ല. മലയാളികൾ രണ്ട് കെെനീട്ടിയും സ്വീകരിച്ച കഥാപാത്രമായിരുന്നു അത്. ജോയ് എന്ന കഥാപാത്രം ചെയ്ത നടൻ ചന്തുനാഥ് (Chandhunadh) മലയാളികൾക്ക് പ്രിയങ്കരനായി മാറികഴിഞ്ഞു. എന്നാൽ, ജോയിയെ മാത്രമല്ല ചന്തുനാഥ് ചെയ്ത മാലിക്കിലെ കഥാപാത്രവും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചു. 

ഫിറ്റ്നസ് ര​ഹസ്യങ്ങളെ കുറിച്ചും ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം. ആഹാരകാര്യത്തിൽ പ്രത്യേക നിർബന്ധങ്ങളൊന്നുമില്ലെന്നും ചന്തുനാഥ് പറയുന്നു. എന്ത് ഭക്ഷണവും ആസ്വദിച്ചു കഴിക്കും. എന്നാൽ ശരീരം നോക്കി മാത്രമേ കഴിക്കാറുള്ളൂവെന്നും താരം പറഞ്ഞു.  അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. രാത്രിയിൽ എപ്പോഴും ലഘുഭക്ഷണമാണ് കഴിക്കാറുള്ളതെന്നും ചന്തുനാഥ് പറഞ്ഞു.

Latest Videos

' നോൺ വെജാണ് കൂടുതൽ ഇഷ്ടം. ഭക്ഷണപ്രിയനാണോ എന്ന് ചോ​ദിച്ചാൽ അല്ല എന്നേ പറയൂ. വീട്ടിൽ നിൽക്കുമ്പോൾ ശനി, ഞായർ ദിവസങ്ങളിലാണ് ഭക്ഷണം നന്നായി കഴിക്കാറുള്ളത്. അമ്മയുണ്ടാക്കി തരുന്ന എല്ലാ ഭക്ഷണവും ഇഷ്ടമാണ്. മീൻ കറിയാണ് കൂടുതൽ ഇഷ്ടം. പ്രത്യേകിച്ച് പറയുകയാണെങ്കിൽ ചൂര മീൻ കറി...' -  ചന്തുനാഥ് പറഞ്ഞു. 

സ്വാ​തിയ്ക്ക് കുക്കിം​ഗ് ഇഷ്ടമാണ്...

ഭാര്യ സ്വാതിയും നന്നായി ഭക്ഷണം പാകം ചെയ്യും. പുതിയ വിഭവങ്ങൾ പരീക്ഷിക്കും. വെജിറ്റേറിയനിൽ തന്നെ പുതിയ പരീക്ഷണങ്ങൾ സ്വാതി ചെയ്യാറുണ്ട്. സ്വാതിയുടെ അമ്മ വെജിറ്റേറിയനിൽ തന്നെ രുചികരമായി വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കി തരാറുണ്ടെന്നും താരം പറഞ്ഞു. 

 

 

ഭാരം കുറയ്ക്കാൻ ചെയ്യേണ്ടത്...

ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാൻ. പലരും ഇന്ന് ഡയറ്റ് നോക്കി ഭാരം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്തിട്ട് കാര്യമില്ല. ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങൾ നഷ്ടപ്പെടുത്തിയാണ് ഭാരം കുറയ്ക്കുന്നത്. അത് കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഡയറ്റ് നോക്കുന്നതിനുനൊപ്പം ഏതെങ്കിലും വ്യായാമങ്ങൾ കൂടി ചെയ്ത് വേണം ഭാരം കുറയ്ക്കാൻ. പരമാവധി കലോറി കുറച്ചുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക. രാത്രിയിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ചന്തുനാഥ് പറഞ്ഞു. 

ലെെഫിനെ കുറിച്ച് പറയാനുള്ളത്...

ജീവിക്കുക, സ്നേഹിക്കുക, സന്തോഷിക്കുക. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കുക. എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ടാകാം. പ്രശ്നങ്ങൾ വരുമ്പോൾ തളരാതെ മുന്നോട്ട് പോവുക.  ആരോ​ഗ്യം നോക്കുക എന്നതാണ് പ്രധാനം. 

ഇവരാണ് എന്റെ റോൾ മോഡൽ...

റോൾ മോഡൽ എന്ന് പറയുമ്പോൾ ഓരോന്നിനും ഓരോ ആളുകളുണ്ട്. ജീവിതത്തിൽ വിജയത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്റെ അമ്മ തന്നെയാണ്. ക്ഷമയുടെ കാര്യത്തിൽ അച്ഛൻ തന്നെയാണ് എന്റെ റോൾ മോഡൽ. എന്നാൽ, സാമ്പത്തികം കെെകാര്യം ചെയ്യുന്നതിൽ സ്വാ​തിയാണ് എന്റെ റോൾ മോഡൽ. ഇവർ മാത്രമല്ല, അധ്യാപകരിൽ തന്നെ നിരവധി പേരുണ്ട്. പ്ലസ് വൺ, പ്ലസ് ടുവിൽ പഠിപ്പിച്ച ​ഗോപകുമാർ എന്ന അധ്യപാകനും എന്റെ റോൾ മോഡലാണ്. അങ്ങനെ ഒരുപാട് പേരുണ്ട്. 

 

 

പ്രണയം തുടങ്ങിയത് അന്ന് മുതൽ...

സ്വാതിയും ഞാനും പ്രണയവിവാഹം ആയിരുന്നു. ഞങ്ങൾ കോളേജിൽ കവിതാ മൽസരത്തിൽ പങ്കെടുക്കുമായിരുന്നു. മാർ ഇവാനിയോസ് കോളേജിലാണ് ഞങ്ങൾ പഠിച്ചിരുന്നത്. അന്ന് മുതൽ ഞങ്ങളുടെ സൗഹൃ​ദം തുടങ്ങി. സൗഹൃദമാണ് പിന്നിട് പ്രണയമായത്. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ സ്വാതിയുടെ വീട്ടിൽ ഉണ്ടായി. എന്നാൽ പിന്നീട് വീട്ടുക്കാർ ഞങ്ങളുടെ വിവാഹം നടത്തി തരാമെന്ന് സമ്മതം മൂളുകയായിരുന്നു.

കുടുംബം...

അച്ഛൻ, അമ്മ, ഭാര്യ, മകൻ എന്നിവരടങ്ങിയതാണ് എന്റെ കുടുംബം. അച്ഛൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആയി റിട്ടയർ ചെയ്തു. കേരള യൂണിവേഴ്സിറ്റിയിലെ ഹിന്ദി വിഭാ​ഗം പ്രൊഫസറാണ് അമ്മ. ഭാര്യ സ്വാതി, ഗായികയും, ഐഡിയ സ്റ്റാർ സിങ്ങറിൽ ഒക്കെ പങ്കെടുത്തിരുന്നു. മകൻ നീലാംശ്, വീട്ടിൽ നീലൻ എന്നു വിളിക്കും.

പുതിയ പ്രോജക്ടുകൾ...

ജോഷി സാർ സംവിധാനം ചെയ്യുന്ന പാപ്പനാണ് ഇനി ഇറങ്ങാനുള്ള പുതിയ ചിത്രം എന്ന് പറയുന്നത്. പിന്നെ 
ത്രയം, ഇനി ഉത്തരം, ഖജുരാഹോ ഡ്രീംസ്‌, വേദ, റാം , മഹേഷും മാരുതിയും എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 

Read more  സ്വി​ഗി ഡെലിവറി ഗേൾ ജോലിയ്ക്ക് എന്താണ് കുഴപ്പം? ആത്മധൈര്യം കൈവിടാതെ മുന്നോട്ട് തന്നെ; നില ചന്ദന പറയുന്നു

 

click me!