ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വൈറലായൊരു സംഗതിയായിരുന്നു 'രസഗുള ചായ'. ഇതൊന്ന് രുചിച്ച് നോക്കിയതാണ് ആഷിഷ് വിദ്യാര്‍ഥി. രസഗുള ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം നാം കാണാറുള്ള വീഡിയോകള്‍ ഫുഡ് വീഡിയോകള്‍ തന്നെയാകും. പുതിയ റെസിപികള്‍ പരിചയപ്പെടുത്തുന്നതോ, പുതിയ ഭക്ഷണസംസ്കാരങ്ങള്‍ പരിചയപ്പെടുത്തുന്നതോ എല്ലാമാകാം ഇത്തരം ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്.
ഇവയോടൊപ്പം തന്നെ പാചകപരീക്ഷണങ്ങളും അവയുടെ റിവ്യൂകളും ഫുഡ് വീഡിയോകളില്‍ ഇടം പിടിക്കാറുണ്ട്. സമാനമായ രീതിയില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ് നടൻ ആഷിഷ് വിദ്യാര്‍ഥിയുടെ ഒരു ചായ റിവ്യൂ.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ വൈറലായൊരു സംഗതിയായിരുന്നു 'രസഗുള ചായ'. പ്രശസ്തമായ ഇന്ത്യൻ ഡിസേര്‍ട്ടായ രസഗുളയും ചായയും ചേര്‍ത്തുള്ളൊരു ഫ്യൂഷൻ പരീക്ഷണമാണിത്. അടിസ്ഥാനപരമായി ഒരു ബംഗാളി രുചി പരീക്ഷണമാണിത്.
ഇതൊന്ന് രുചിച്ച് നോക്കിയതാണ് ആഷിഷ് വിദ്യാര്‍ഥി. ധാരാളം പേര്‍ രസഗുള ചായയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പങ്കുവച്ചിരുന്നു. ഒരു വിഭാഗം പേര്‍ ഇതിനെ ശക്തമായി എതിര്‍ത്തപ്പോള്‍ ഒരു വിഭാഗം പേര്‍ ഇത് കൊള്ളാമെന്ന അഭിപ്രായമായിരുന്നു പങ്കുവച്ചത്. ഇങ്ങനെ സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടെ സംഭവം നല്ലതാണെന്ന അഭിപ്രായമാണ് ആഷിഷ് വിദ്യാര്‍ഥി പങ്കുവയ്ക്കുന്നത്.
രസഗുള ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശേഷം ഇദ്ദേഹമിത് രുചിച്ചുനോക്കുകയാണ്. രുചിച്ചുനോക്കിയ ശേഷം വളരെ നല്ല അഭിപ്രായമാണ് താരം പങ്കുവയ്ക്കുന്നത്. ബ്രഡ് ചായയില്‍ മുക്കി കഴിക്കുന്നതിനോട് സാമ്യമാണ് രസഗുള ചായയുടെ രുചിയെന്നും എന്നാല്‍ അതിനെക്കാള്‍ രസഗുള ചായ കൊള്ളാമെന്നും ആഷിഷ് വിദ്യാര്‍ഥി വീഡിയോയില്‍ പറയുന്നു. വളരെ 'യൂണീക്' ആണ് ഇതിന്‍റെ രുചിയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ബംഗാളിലെ തനത് രീതിയില്‍ മണ്ണിന്‍റെ കപ്പില്‍ തന്നെയാണ് രസഗുള ചായ ഇദ്ദേഹം കഴിക്കുന്നത്. രസഗുള ചായയില്‍ നല്ലരീതിയില്‍ മുങ്ങിപ്പോകും. ഇത് സ്പൂണ്‍ വച്ച് കോരിക്കഴിക്കുകയാണ് ചെയ്യുക. ഒപ്പം ചായ സിപ് ചെയ്യുകയും ആവാം.
ആഷിഷ് വിദ്യാര്‍ഥിയുടെ വീഡിയോ കണ്ടുനോക്കൂ...
Also Read:-സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ചില്ലറ പെറുക്കിക്കൊടുക്കുന്ന യുവാവ്; വീഡിയോ