പതിവായി ഒരു പിടി നിലക്കടല കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

By Web Team  |  First Published Nov 8, 2023, 5:46 PM IST

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 


പോഷകങ്ങളുടെ കലവറയാണ് നിലക്കടല. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഒരു പിടി നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും, ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ നിലക്കടല തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
ഫൈബര്‍ ധാരാളം അടങ്ങിയതാണ് നിലക്കടല. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

Latest Videos

undefined

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. നിലക്കടലയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. നാരുകള്‍ അടങ്ങിയ നിലക്കടല കഴിക്കുന്നത് വയര്‍ പെട്ടെന്ന് നിറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ വെളുത്തുള്ളി ഈ നാല് രീതിയില്‍ കഴിക്കൂ...

youtubevideo

click me!