മലബന്ധം തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് പാനീയങ്ങള്‍...

By Web TeamFirst Published Feb 10, 2024, 12:12 PM IST
Highlights

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും മലബന്ധം ഉണ്ടാകാം. അതുപോലെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. 

മലബന്ധം അലട്ടുന്നുണ്ടോ? പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം.  പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിലും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചില്ലെങ്കിലും മലബന്ധം ഉണ്ടാകാം. അതുപോലെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു. ചില രോഗങ്ങളുടെ ഭാഗമായും മലബന്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കാരണം കണ്ടെത്തി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. 

മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം... 

Latest Videos

ഒന്ന്...

പ്രൂണ്‍ ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രൂണ്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും. 

രണ്ട്... 

ആപ്പിള്‍-പിയര്‍ ജ്യൂസ് ആണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

മൂന്ന്...

നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ നാരങ്ങാ വെള്ളവും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും. 

നാല്... 

ഓറഞ്ച് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. 

അഞ്ച്... 

പൈനാപ്പിള്‍ ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മലബന്ധത്തെ അകറ്റാന്‍ ഗുണം ചെയ്യും.

ആറ്...

പപ്പായ ജ്യൂസ് ആണ് ആറാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസ് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

ഏഴ്... 

ചീര ജ്യൂസാണ് അടുത്തത്. ഫൈബറും മഗ്നീഷ്യവും ധാരാളം അടങ്ങിയ ചീര ജ്യൂസും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

എട്ട്... 

ഉണക്കമുന്തിരി വെള്ളം ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. ഇതിനായി 7 മുതൽ 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഉണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക. 

ഒമ്പത്... 

കറ്റാര്‍വാഴ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മലബന്ധത്തെ തടയാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കൊളസ്ട്രോള്‍ കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

youtubevideo


 

click me!