ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും.
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ എന്തു ചെയ്യണമെന്ന് അന്വേഷിക്കുകയാണ് പലരും. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ആപ്പിള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പെക്ടിന്‍ എന്ന ഫൈബര്‍ ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
ബെറി പഴങ്ങള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതാണ് ബെറി പഴങ്ങള്‍. അതിനാല്‍ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
മൂന്ന്...
നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരും.
നാല്...
അവക്കാഡോ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പടങ്ങിയ അവക്കാഡോ കഴിക്കുന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുക മാത്രമല്ല, നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും സഹായിക്കും.
അഞ്ച്...
പിയറാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആറ്...
കിവിയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ കിവി കഴിക്കുന്നതും ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ഏഴ്...
തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ നല്ല കൊളസ്ട്രോൾ കൂട്ടാനും തണ്ണിമത്തന് കഴിയും.
എട്ട്...
പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഒമ്പത്...
നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും ഫൈബറും അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നതും ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിക്കാം ഈ ഏഴ് പച്ചക്കറികള്‍...