ബദാം കുതിർത്ത് തന്നെ കഴിക്കൂ; അറിയാം ഈ ഒമ്പത് ഗുണങ്ങള്‍...

By Web Team  |  First Published Jan 21, 2024, 4:12 PM IST

വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്,  ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത് കഴിക്കുന്നത്.


നട്സുകള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. അതില്‍ ഏറെ ഗുണങ്ങളുള്ള ഒന്നാണ് ബദാം. വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്,  ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. ബദാം വെറുതേ കഴിക്കുന്നതിലും നല്ലതാണ് കുതിർത്ത് കഴിക്കുന്നത്. ഇതിനായി രാത്രി വെള്ളത്തില്‍ കുറച്ച് ബദാം ഇട്ടുവയ്ക്കുക. രാവിലെ ഈ വെള്ളം കളഞ്ഞതിന് ശേഷം തൊലി കളഞ്ഞ ബദാം കഴിക്കാം.

അത്തരത്തില്‍ കുതിർത്ത ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ അടങ്ങിയ കുതിർത്ത ബദാം രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങളും കൂടും. 

രണ്ട്... 

ഫൈബറിനാല്‍ സമ്പന്നമാണ് ബദാം. അതിനാല്‍ രാവിലെ കുതിർത്ത ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മൂന്ന്...

വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് കുതിര്‍ത്ത ബദാം. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. കൂടാതെ ഇവയില്‍ പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. 

നാല്... 

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രെളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാനും ഗുണം ചെയ്യും. 

അഞ്ച്...

ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. 

ആറ്... 

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ഏഴ്...

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.  

എട്ട്...

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെആരോഗ്യത്തിന് നല്ലതാണ്. ബദാമിലെ വിറ്റാമിൻ ഇ നിങ്ങളുടെ ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കും. 

ഒമ്പത്... 

ബയോട്ടിനും ഫാറ്റി ആസിഡും അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്ത്രീകളുടെ ആരോഗ്യത്തിനായി വേണ്ട പത്ത് പോഷകങ്ങള്‍...

youtubevideo

click me!