പ്രഭാതഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര ഉയരുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

By Web Team  |  First Published May 3, 2024, 12:59 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ പ്രഭാത ഭക്ഷണത്തില്‍ ഏറെ ശ്രദ്ധയും വേണം.  കാരണം മിക്കവരിലും പ്രഭാതഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. 


പ്രമേഹ രോഗികള്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ പാടില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്  വിശപ്പ് കൂട്ടാനും കൂടുതല്‍ ഭക്ഷണം കഴിക്കാനും കാരണമാകും. അത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നിലനിർത്താൻ പ്രഭാത ഭക്ഷണത്തില്‍ ഏറെ ശ്രദ്ധയും വേണം. കാരണം മിക്കവരിലും പ്രഭാതഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാം. ഇത് തടയാന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്

Latest Videos

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ രാവിലെ കഴിക്കുക. ഇതിനായി മുട്ട, ഗ്രീക്ക് തൈര്, മാംസം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്

കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം ഓട്സ് പോലെയുള്ള രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്

പഞ്ചസാര ചേര്‍ക്കുന്നത് പരിമിതപ്പെടുത്തുക. മധുരമുള്ള സിറിയലുകള്‍, പേസ്ട്രികള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.  

നാല് 

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ നിയന്ത്രിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

അഞ്ച്  

കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയര്‍ത്തും.   

ആറ് 

സുഗന്ധവൃഞ്ജനങ്ങള്‍ പരമാവധി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കറുവപ്പട്ട, മഞ്ഞള്‍ എന്നിവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. 

ഏഴ് 

വെള്ളം ധാരാളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും 

എട്ട് 

പ്രഭാത ഭക്ഷണത്തിന് ശേഷം അല്‍പ്പം നേരം വ്യായാമം ചെയ്യുക. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. 

Also read: 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; എന്താണ് എഥിലീൻ ഓക്സൈഡ്?

youtubevideo

click me!