കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 28, 2024, 8:24 AM IST

ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോളിനെ നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ നമ്മുക്ക് പരിചയപ്പെടാം...


ശരീരത്തിന് വിറ്റാമിനുകൾ ഉത്പാദിപ്പിക്കാനും ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാല്‍ ഉയർന്ന അളവിൽ ചീത്ത കൊളസ്‌ട്രോൾ അടിയുന്നത് നിങ്ങളുടെ ധമനികളുടെ രക്തയോട്ടം കുറയ്ക്കുന്നതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ഭക്ഷണകാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ കൊളസ്ട്രോളിനെ നമ്മുക്ക് നിയന്ത്രിക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ നമ്മുക്ക് പരിചയപ്പെടാം...

ഒന്ന്...

Latest Videos

undefined

വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ നിങ്ങളുടെ ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്താം. 

രണ്ട്... 

മഞ്ഞളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും സംരക്ഷണം നല്‍കും. കൊളസ്ട്രോളിനെ കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കും. 

മൂന്ന്... 

ഗ്രീന്‍ ടീയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

നാല്... 

ഫ്ലാക്സ് സീഡാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഫ്ലാക്സ് സീഡ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

അഞ്ച്... 

ഓട്മീല്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബര്‍ ധാരാളം ഓട്മീല്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ആറ്... 

കറുവപ്പട്ട ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് കറുവപ്പട്ട. അതിനാല്‍ കൊളസ്ട്രോളിനെ കുറയ്ക്കാനും ഇവയും സഹായിക്കും. 

ഏഴ്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും  കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

എട്ട്... 

ഗ്രേപ്പ് ഫ്രൂട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഫൈബറും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നിങ്ങളുടെ കോഫിയില്‍ നെയ്യ് ചേർക്കൂ, അറിയാം ഈ ആരോഗ്യ ഗുണങ്ങൾ...

youtubevideo


 

click me!