ചില വിറ്റാമിനുകളുടെ കുറവു എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്.
എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം...
ഒന്ന്...
എള്ള്, ചിയ പോലുള്ള വിത്തിനങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട്...
ഡ്രൈഡ് ഫിഗ്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഇവയിലെ കാത്സ്യം എല്ലുകള്‍ക്ക് ബലം വരാന്‍ സഹായിക്കും.
മൂന്ന്...
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, മാംഗനീസ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
നാല്...
പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്നും എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണെന്നും എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
വെളുത്തുള്ളി ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.
ആറ്...
പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന പയർവർഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഏഴ്...
ചീര പോലെയുള്ള ഇലക്കറികളില്‍ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിന്‍ കെയും കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എട്ട്...
ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിട്ടുമാറാത്ത മുട്ടുവേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമോ?