വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വൃക്കരോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ബ്ലൂബെറി
undefined
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ബ്ലൂബെറി. കൂടാതെ ആവശ്യത്തിന് മാത്രം പൊട്ടാസ്യം അടങ്ങിയതും സോഡിയം കുറവുമുള്ള ബ്ലൂബെറി വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
2. ബ്രൊക്കോളി
ബ്രൊക്കോളിയിലും ആവശ്യത്തിന് മാത്രമേ പൊട്ടാസ്യം അടങ്ങിയിട്ടുള്ളൂ. കൂടാതെ ഇവയില്‍ സോഡിയം ഒട്ടും തന്നെയില്ല. അതിനാല്‍ ബ്രൊക്കോളി കഴിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
3. മുട്ട
പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ടയുടെ വെള്ള വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
4. ചിയ സീഡ്
സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവ മിതമായ അളവില്‍ മാത്രം അടങ്ങിയ ചിയ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
5. ആപ്പിള്‍
പൊട്ടാസ്യം, സോഡിയം, ഫോസ്ഫറസ് തുടങ്ങിയവ കുറവുള്ളതും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമായ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
6. മുന്തിരി
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
7. കാപ്സിക്കം
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: തലമുടി കൊഴിയുന്നുണ്ടോ? മുടി വളരാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍