ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വരകളും വീഴുന്നത് സ്വാഭാവികമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. അത്തരത്തില്‍ മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
അവക്കാഡോയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിന്‍ ഇയും അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും.
രണ്ട്...
ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ കഴിക്കുന്നത് ചര്‍മ്മത്തിലെ ദൃഢതയെ നിലനിര്‍ത്താനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
മൂന്ന്...
വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
മധുരക്കിഴങ്ങാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മധുരക്കിഴങ്ങില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റാ കരോട്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ആറ്...
ചീരയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഏഴ്...
ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കൊളസ്ട്രോള്‍ കൂടുതലാണോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയം...