ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.
ചര്‍മ്മ സംരക്ഷണത്തിനായി ബ്യൂട്ടിപാര്‍ലറുകളില്‍ പോകുന്നവരാണ് നമ്മളില്‍ പലരും. ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഭക്ഷണത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം.
ഒന്ന്...
undefined
ഓറഞ്ച് ജ്യൂസാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
മാതളം ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്...
തക്കാളി ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളി ജ്യൂസ് ആന്റി ഓക്സിഡന്റ് ഘടകങ്ങളാൽ സമ്പന്നമാണ്. എല്ലാ ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നത് ചർമ്മത്തില്‍ ചുളിവുകള്‍ വരാതിരിക്കാന്‍ സഹായിക്കും.
നാല്...
വെള്ളരിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ സഹായിക്കുന്ന വെള്ളരിക്ക ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
അഞ്ച്...
നെല്ലിക്ക ജ്യൂസ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചർമ്മത്തിന് തിളക്കം നൽകാന്‍ വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആറ്...
ക്യാരറ്റ് ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ചോക്ലേറ്റിനോട് കൊതി തോന്നാറുണ്ടോ? കാരണം ഈ പോഷകത്തിന്‍റെ കുറവാകാം...