മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോൾ മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധത്തിനുള്ള കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.
മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
നോന്ത്രപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴം രാത്രി കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
രണ്ട്...
ഉച്ചഭക്ഷണത്തിനു ശേഷം പൊടിച്ച ശർക്കരയും നെയ്യും തുല്യ അളവില്‍ യോജിപ്പിച്ച് കഴിക്കുക. ശർക്കരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നെയ്യില്‍ അവശ്യ കൊഴുപ്പുകളും ഉണ്ട്. ഈ കോമ്പിനേഷന്‍ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും.
മൂന്ന്...
അത്താഴത്തില്‍ എള്ള് ഉൾപ്പെടുത്തുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. ഫൈബര്‍, വിറ്റാമിൻ ഇ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ എള്ളില്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. മലബന്ധം ഒഴിവാക്കുന്നതിനൊപ്പം ഇവ മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും.
നാല്...
ഉണക്കമുന്തിരിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം.
അഞ്ച്...
പതിവായി ഓറഞ്ച് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍ സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.
ആറ്...
പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ പപ്പായ കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രക്തസമ്മർദ്ദം വീട്ടില്‍ പരിശോധിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...