പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുണ്ട്. എന്നാല്‍ പാല്‍ ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
രാവിലെ നാം എന്തു കഴിക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ രാവിലെ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോഷകഗുണങ്ങളുള്ളതാകണം. പലരും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുണ്ട്. എന്നാല്‍ പാല്‍ ചായക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അത്തരത്തില്‍ ചായക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
undefined
കേക്കും പേസ്ട്രികളും ഡോനട്ടുകളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ അനാരോഗ്യകരമായ കൊഴുപ്പുകൾ, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായക്കൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.
രണ്ട്...
ചായക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങളോ നട്സോ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇതുമൂലം വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകും.
മൂന്ന്...
ചായക്കൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. പ്രോസസ്ഡ് ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.
നാല്...
സിട്രസ് പഴങ്ങളും ചായക്കൊപ്പം കഴിക്കുന്നത് അനാരോഗ്യകരമാണ്. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അതിനാല്‍ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വയറ്റിലെത്തുന്നത് ചിലരില്‍ വയറിളക്കം, ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
അഞ്ച്...
ഹെവി റെഡ് മീറ്റും ചായയുടെ കൂടെ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ആറ്...
ചായക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ദഹന പ്രശ്നങ്ങള്‍ക്ക് മാത്രമല്ല, കൊളസ്ട്രോള്‍ കൂടാനും ഇവ കാരണമാകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...