ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കും...

By Web Team  |  First Published Feb 12, 2024, 8:19 PM IST

നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം. അത്തരത്തില്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 


നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം. അത്തരത്തില്‍ നിങ്ങളുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

സംസ്കരിച്ച ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  സംസ്കരിച്ച ഭക്ഷണങ്ങളില്‍ അല്ലെങ്കിൽ ഫാസ്റ്റ് ഫുഡില്‍ പലപ്പോഴും ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ മാനസികാവസ്ഥയെയും വൈകാരികാവസ്ഥയെയും ബാധിക്കുകയും ചെയ്യും. കൂടാതെ, പ്രോസസ്സ് ചെയ്തതും ഫാസ്റ്റ് ഫുഡും പതിവായി കഴിക്കുന്നത് ഊർജ്ജം നഷ്ടപ്പെടാനും കാരണമാകും, ഇതും കോപം തീവ്രമാക്കും.

രണ്ട്... 

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിഠായികൾ, ചോക്ലേറ്റുകൾ, മധുരം അടങ്ങിയ പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം ഉണ്ടാക്കും. ഇത് ഊർജ്ജ ക്രാഷുകൾ, മൂഡ് സ്വിംഗ്, ക്ഷോഭം തോന്നൽ എന്നിവയിലേക്ക് നയിച്ചേക്കാം. അമിതമായ പഞ്ചസാരയുടെ ഉപയോഗം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശമായി ബാധിക്കും. 

മൂന്ന്... 

കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ അധികമായി കഴിക്കുന്നതും ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ക്കും ദേഷ്യം കൂടാനും ചിലപ്പോള്‍ കാരണമായേക്കാം. അത്തരത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ കഫൈനിന്‍റെ അമിത ഉപയോഗവും പരിമിതപ്പെടുത്തുക. 

നാല്... 

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, സ്നാക്കുകള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നതും ചിലരില്‍ രക്തസമ്മര്‍ദ്ദം കൂട്ടാനും ദേഷ്യം കൂട്ടാനും കാരണമാകും. അതിനാല്‍ അത്തരക്കാരും ഇവ ഒഴിവാക്കുക. 

അഞ്ച്... 

എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും ചിലരില്‍ കോപത്തിന്‍റെയോ സമ്മർദ്ദത്തിന്‍റെയോ വികാരങ്ങൾ കൂട്ടിയേക്കാം.  

ആറ്...

മദ്യം ആണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരിലും ദേഷ്യം കൂടാനും മാനസിക പ്രശ്നങ്ങള്‍ കൂടാനും കാരണമായേക്കാം. അതിനാല്‍ മദ്യപാനവും പരിമിതപ്പെടുത്തുക. 

Also read: ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ആറ് കാര്യങ്ങൾ....

youtubevideo

click me!