വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍, ഈ അഞ്ച് പഴങ്ങള്‍ ഒഴിവാക്കൂ...

By Web Team  |  First Published Aug 15, 2023, 10:03 AM IST

ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. 
 


ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണവും കുടവയറും. മാറിയ ജീവിത ശൈലി, വ്യായാമമില്ലായ്മ,    ഭക്ഷണരീതി തുടങ്ങിയവയാണ് ഇതിന് കാരണം. ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉറപ്പാക്കുന്നതിനും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പഴങ്ങള്‍. 

എന്നാല്‍ ചില പഴങ്ങൾ കാര്യക്ഷമമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. പ്രധാനമായും അവ അമിതമായി മധുരമുള്ളതോ ഉയർന്ന കലോറി ഉള്ളതോ ആയതിനാലാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കാത്തത്. അത്തരത്തില്‍‌ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

മുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയുടെ കലോറി ഏകദേശം 70 ആണ്. കലോറി കൂടുതലുള്ളതിനാല്‍ മുന്തിരി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നല്ലതല്ല. 

രണ്ട്...

മാമ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും അമിതമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.

മൂന്ന്... 

പൈനാപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിതമായി മധുരം അടങ്ങിയിരിക്കുന്നതിനാല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നല്ല പൈനാപ്പിള്‍.  

നാല്...

നേന്ത്രപ്പഴമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തില്‍ കലോറിയും അമിതമായ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്, അതായത് ഏകദേശം 37.5 ഗ്രാം കാർബോഹൈഡ്രേറ്റ്. അതിനാൽ, ദിവസവും 2-3 ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്. മിതമായ അളവിൽ വലപ്പോഴും ഇവ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതുമാണ്. 

അഞ്ച്... 

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന കലോറിയുള്ള പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. 100 ഗ്രാം അവക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവക്കാഡോയും അളവില്‍ കൂടുതലായി കഴിക്കേണ്ട. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also Read: ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

click me!