പലപ്പോഴും സ്ത്രീകള്‍ അവരുടെ ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം.
സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. 25-നും 45-നും ഇടയില്‍ പ്രായം വരുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ട ചില പോഷകങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
അയേണ്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 25-45 വയസ് പ്രായമുള്ള സ്ത്രീകളില്‍ പലപ്പോഴും വിളര്‍ച്ച കാണപ്പെടാറുണ്ട്. ഇത്തരം വിളര്‍ച്ചയെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി ചീര, പയറു വര്‍ഗങ്ങള്‍, മാംസം, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രണ്ട്...
കാത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ക്ക് എല്ലുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. ഇതിനായി പാലും പാലുല്‍പ്പന്നങ്ങളും, ഇലക്കറികള്‍, സോയാ മില്‍ക്ക്, നട്സ്, സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
മൂന്ന്...
ഒമേഗ 3 ഫാറ്റി ആസിഡാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ഇതിനായി ഫ്ലാക്സ് സീഡ്, ചിയാ സീഡ്, ഫാറ്റി ഫിഷ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ഫോളേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗര്‍ഭക്കാലത്ത് സ്ത്രീകള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഫോളേറ്റ്. ഇതിനായി ഇലക്കറികള്‍, ബ്രൊക്കോളി, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്...
വിറ്റാമിന്‍ ഡിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പിസ്താ മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ പത്ത് ഗുണങ്ങള്‍...