പോഷകങ്ങളുടെയും അവശ്യ വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. വിറ്റാമിൻ സി സമ്പുഷ്ടമായ പഴങ്ങൾ ചർമ്മത്തിന്‍റെ പിഗ്മെന്റേഷനുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.
ശരീരത്തിന്‍റെ ആരോഗ്യം പോലെതന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. നമ്മുടെ ചർമ്മം പുറത്ത് നിന്ന് വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ ഉള്ളില്‍ നിന്നും അതിനെ പോഷിപ്പിക്കുന്നതും നിർണായകമാണ്. ചര്‍മ്മത്തിന്‍റെ നല്ല ആരോഗ്യത്തിന് എല്ലാത്തരം പോഷകങ്ങളുടെയും സമീകൃതാഹാരം അത്യാവശ്യമാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
പോഷകങ്ങളുടെയും അവശ്യ വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും സമൃദ്ധമായ ഉറവിടമാണ് പഴങ്ങൾ. വിറ്റാമിൻ സി സമ്പുഷ്ടമായ പഴങ്ങൾ ചർമ്മത്തിന്‍റെ പിഗ്മെന്റേഷനുകള്‍ കുറയ്ക്കാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി, സി, കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. മാമ്പഴത്തിലെ വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
രണ്ട്...
പപ്പായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്. ഇവയും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
മൂന്ന്...
നെല്ലിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക യുവത്വമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും.
നാല്...
തണ്ണിമത്തൻ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും സംരക്ഷിക്കും.
അഞ്ച്...
പേരയ്ക്കയാണ് അടുത്തത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക പതിവായി കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.
ആറ്...
മാതളത്തിലെ ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഏഴ്...
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
എട്ട്...
പൈനാപ്പിള്‍ ആണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ദഹനത്തിന് ഏറെ നല്ലതാണ്. കൂടാതെ പൈനാപ്പിളിൽ അടങ്ങിയ വിറ്റാമിൻ സി ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ഒമ്പത്...
നാരങ്ങ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പത്ത്...
ബെറി പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബ്ലൂബെറികളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മുരിങ്ങയ്ക്കയും മുരിങ്ങയിലയും പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...