രക്തത്തിലെ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍

By Web Team  |  First Published May 1, 2024, 10:33 AM IST

വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാം. അത്തരത്തില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.


രക്തത്തിലെ പ്ലേറ്റ്‍ലെറ്റുകളാണ് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ചിലരില്‍  പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയാം. ഇത്തരത്തില്‍ പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാൽ അത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കൂട്ടാം. അത്തരത്തില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

പപ്പായ 

Latest Videos

undefined

വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായയും പപ്പായയുടെ ഇലയും കഴിക്കുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

ബീറ്റ്റൂട്ട്

ബൂറ്റ്റൂട്ടില്‍ ഫോളേറ്റ്, നൈട്രേറ്റ്, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

ചീര

വിറ്റാമിന്‍ കെ അടങ്ങിയ ചീര കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ ഗുണം ചെയ്യും. അതിനാല്‍ ചീര ധാരാളമായി കഴിക്കാം. 

മുട്ട

പ്രോട്ടീന്‍, വിറ്റാമിന്‍ ബി12 തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നതും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടാന്‍ സഹായിക്കും. 

കരൾ 

ഇരുമ്പിന്റെയും മറ്റ് പോഷകങ്ങളുടെയും മികച്ച ഉറവിടമായതിനാൽ, കരൾ കഴിക്കുന്നതും ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് ഉൽപാദനത്തെ സഹായിക്കും. 

മാതളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ നല്ലതാണ്. 

മത്തങ്ങാ വിത്ത്

വിറ്റാമിനുകളായ എ, ബി9, സി, ഇ, സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്ത് കഴിക്കുന്നതും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. 

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ ഉത്പാദനത്തെ കൂട്ടാന്‍ സഹായിക്കും. 

ഓട്സ് 

അയേണ്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും  പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ അള്‍സറിനെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

youtubevideo

click me!