വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം അടുക്കളയിലുള്ള ഈ പത്ത് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 1, 2023, 10:21 PM IST

മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്  വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. 


മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്  വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. 

വൃക്കയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്...

പയര്‍ വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ വൃക്കയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

രണ്ട്...

ഇലക്കറികളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ പതിവായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

മൂന്ന്...

ചുവന്ന കാപ്സിക്കം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. 

നാല്...

മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് വൃക്കകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

അഞ്ച്...

ഇഞ്ചിയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ആറ്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കകളുടെ ആരോഗ്യത്തിനായി വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്...

സവാളയാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വൃക്കയുടെ ആരോഗ്യം മോശമായവര്‍ക്ക് കഴിക്കാന്‍ പറ്റിയ പച്ചക്കറിയാണ് സവാള. 

എട്ട്...

കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വൃക്കയുടെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ഒമ്പത്...

മധുരക്കിഴങ്ങാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

പത്ത്...

നട്സുകളും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും ഫൈബറും പ്രോട്ടീനും അടങ്ങിയ ബദാം, ഫ്ലക്സീഡ്, ചിയ സീഡുകള്‍ തുടങ്ങിയവ വൃക്കകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: 30 കടന്നവര്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

youtubevideo

click me!